റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്നും, ഇത് പെട്രോൾ വിലയിൽ ആശ്വാസം ലഭിക്കുന്നതിന് സമാനമായ സാമ്പത്തിക പ്രഭാവം സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഗണിതശാസ്ത്രപരവും സാമ്പത്തികവുമായ അടിസ്ഥാനത്തിൽ ഈ ആശയത്തെ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ്, ഈസ്റ്റ് ജില്ലാ ബിജെപി കമ്മിറ്റികൾ സംഘടിപ്പിച്ച ‘വികസന സങ്കൽപ്’ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാസമയം ലാഭിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചതിങ്ങനെ:
‘‘പെട്രോളിന്റെയും ഡീസലിന്റെയും വില സംബന്ധിച്ച് വലിയ തർക്കങ്ങളും വിമർശനങ്ങളും നടക്കുന്നുണ്ട്.
തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെയെത്താൻ 9–10 മണിക്കൂറാണ് ഇപ്പോൾ എടുക്കുന്നത്. റോഡുകൾ പൂർണമാകുന്നതോടെ കോഴിക്കോടുനിന്ന് പൊന്നാനി വഴിക്ക് വന്നാലും പഴയ ദേശീയപാത 47 വഴി വന്നാലും ഏതാണ്ട് പകുതി സമയത്തിനുള്ളിൽ എത്തും.
അത് പെട്രോൾ വില കുറയുന്നതിനു സമാനമായിരിക്കും’’ സമ്മേളനത്തിൽ ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ.ഹരികുമാർ, വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മിനർവ മോഹൻ, എസ്.രതീഷ് ലാൽ, അഖിൽ രവീന്ദ്രൻ, നാരായണൻ നമ്പൂതിരി, അരുൺ മൂലേടം തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

