സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. അബുഹദ്രിയ്യ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകൻ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരണപ്പെട്ടത്.
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാൻഡ് റോവറുമായി കൂട്ടിയിടിച്ചുണ്ടായ ഈ അപകടത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരനും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ സൗദി സ്വദേശിനിയായ സ്ത്രീയെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ജുബൈൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർ നിയമനടപടികൾ വേഗത്തിലാക്കാൻ വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

