പത്തനംതിട്ടയിലെ എലോഹിം സ്നേഹതണൽ എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട്. പതിനേഴുകാരൻ ഉൾപ്പെടെയുള്ളവർക്ക് നേരെ അതിക്രൂരമായ മർദ്ദനം നടന്നെന്ന പരാതിയെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുന്നത്.
ഈ സ്ഥാപനത്തിൽ അന്തേവാസികൾക്ക് മതിയായ ഭക്ഷണം പോലും നൽകിയിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും.
നിലവിൽ ബാലപീഡനവുമായി ബന്ധപ്പെട്ട കേസിൽ സ്ഥാപനത്തിന്റെ മാനേജർ ഉൾപ്പെടെ മൂന്ന് പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
എന്നാൽ, സ്ഥാപന ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടം ഒളിവിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
പതിനേഴുകാരൻ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

