തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ കടുത്ത വിമർശനവുമായി എസ്എഫ്ഐ രംഗത്ത്. ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർഗീയവാദിയാണെന്ന് എസ്.
എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എസ്.
സഞ്ജീവ് കുറ്റപ്പെടുത്തി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട
മീറ്റിംഗുകളെക്കാൾ കൂടുതൽ പങ്കെടുത്തത് സംഘപരിവാർ വേദികളിലാണെന്നും ആർഎസ്എസിന്റെ തിട്ടൂരം പാലിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹനന് കുന്നുമ്മലിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെയും സംഘടന രൂക്ഷ വിമർശനം ഉന്നയിച്ചു. മന്ത്രിക്ക് പേടിയാണെന്നും മോഹനൻ കുന്നുമ്മലിനെ വിമർശിക്കാൻ തയ്യാറാകുന്നില്ലെന്നും പി.എസ്.
സഞ്ജീവ് ആരോപിച്ചു. വിസിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ 79 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കുറെ കാലമായി സർവകലാശാലക്ക് സ്ഥിര വിസി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സംഘപരിവാറിന് കീഴ്പ്പെട്ടാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്.
‘അമ്മയെ അറിയാത്തവർ’ എന്ന പ്രസ്താവന അൽപത്തരമാണെന്നും ഈ സമരം ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചാൻസലർ സർവകലാശാലയിലേക്ക് എത്തണമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ട
എസ്എഫ്ഐ, നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

