നിയമസഭയിൽ അംഗങ്ങൾക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിനിടെ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ സ്വീകരിച്ച നടപടികൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. സത്യപ്രതിജ്ഞാ കർമ്മത്തിന് തൊട്ടുമുമ്പായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തേക്ക് നേരിട്ടെത്തിയ ടി.കെ.ഗോവിന്ദൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം നൽകുകയും ചെയ്തു.
ഇതിനുശേഷം പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. തുടർന്ന് സഗൗരവമായാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഭാര്യയോടൊപ്പം എത്തി കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയുമുണ്ടായി.
പാർട്ടി വിട്ട് എതിർ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഒരാൾ സിപിഎം നേതാവിന്റെ വീട്ടിലെത്തുന്ന അപൂർവ സംഭവമാണിത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കമായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്. ആറു പതിറ്റാണ്ടുകാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ, ശ്യാമളയ്ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചത് പാർട്ടി അണികളിൽ വലിയ അമ്പരപ്പുളവാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ടി.കെ.ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
പോളിങ് സ്റ്റേഷനിൽ വോട്ടെടുപ്പിനെത്തിയ ഗോവിന്ദനെതിരെ ഒരു സംഘം ആളുകൾ കൂവി വിളിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ.
ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് ആരോപിച്ചു. പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദൻ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയത്.
ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

