കൊട്ടാരക്കര വയയ്ക്കൽ സ്വദേശിനിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നു.
സേലം ജില്ലയിലാണ് നന്ദനയുടെ നിയമനം. ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ ശേഷം, ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബാച്ചിലെ പത്ത് സഹപ്രവർത്തകർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നന്ദന നേരിൽ സന്ദർശിച്ചു.
സന്ദർശനവേളയിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറെ പ്രചോദനകരമായിരുന്നുവെന്ന് നന്ദന വ്യക്തമാക്കി. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന. കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ഇമോഷനൽ ഇന്റലിജൻസ് എന്ന പുസ്തകം വിജയിക്ക് സമ്മാനമായി നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു. കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ 2017-19 ബാച്ച് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു ജി.പി. നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച നേട്ടം കൈവരിക്കാൻ നന്ദനയ്ക്ക് സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

