പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ചെറിയ തട്ടുകട ഇന്ന് ആ പ്രദേശത്തെ സൗഹൃദങ്ങളുടെ പ്രധാന കേന്ദ്രബിന്ദുവാണ്.
കളിയത്ത് വീട്ടിൽ പ്രകാശൻ (63) എന്ന വ്യക്തി കഴിഞ്ഞ 33 വർഷമായി ഈ കടയിലൂടെ നാടിന് പകർന്നു നൽകുന്നത് ചായയും പലഹാരങ്ങളും മാത്രമല്ല, ആഴമേറിയ സ്നേഹം കൂടിയാണ്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ഉപജീവനമാർഗമെന്ന നിലയിൽ ആരംഭിച്ച ഈ ചായക്കട
ഇന്ന് നാടിന്റെ ഒത്തുചേരൽ കേന്ദ്രമായി പരിണമിച്ചിരിക്കുകയാണ്. തനി നാടൻ രുചിയിൽ തയ്യാറാക്കുന്ന ചായയും പലഹാരങ്ങളും ആസ്വദിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്താറുണ്ട്.
ഇവിടുത്തെ പരിപ്പുവടയ്ക്കും ഉള്ളിവടയ്ക്കും വലിയ തോതിലുള്ള ആവശ്യക്കാരാണുള്ളത്. പ്രകാശന്റെ സൗമ്യമായ പെരുമാറ്റവും ഉപഭോക്താക്കളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
പാചകവാതക വിലവർധനയും മാറുന്ന ഭക്ഷണ ശീലങ്ങളും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, തന്നെ തേടി എത്തുന്നവരുടെ സന്തോഷമാണ് ഏറ്റവും വലിയ പ്രതിഫലമെന്ന് പ്രകാശൻ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

