തൃശ്ശൂര്‍: അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക.വടക്കാഞ്ചേരി മുൻ MLAയാണ് അനില്‍ അക്കര.2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു..2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നുു.2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായി.ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് നേടിക്കൊടുത്തു 2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി.രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി.ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി.2016 ലാണ് MLA ആയത്.45 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.2021 ൽ 15,000 ത്തോളം വോട്ടിന്റെ പരാജയം ഏറ്റുവാങ്ങി 2000 ൽ ഏഴാം വാർഡിൽ നിന്നും മത്സരിച്ച് 400 വോട്ടിനായിരുന്നു വിജയം.2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ വിജയം നേടി.2010 ൽ ജില്ലാ പഞ്ചായത്തിലേക്ക് പേരാമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച് 14000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു……….. നിലവിലെ വാർഡ് നില ഇങ്ങിനെയാണ് ആകെ വാര്‍ഡുകള്‍ 18 കോണ്‍ഗ്രസ് 7 സിപിഎം 6 സിപിഐi 1 സിപിഎം റിബൽ 1 ബിജെപി 3 അനിൽ അക്കര മത്സരിക്കുന്ന പതിനഞ്ചാം വാർഡ് 14 വോട്ടിനാണ് കോൺഗ്രസ് ജയിച്ചത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

