ലക്നൗവിൽ റെസ്റ്റോറൻ്റ് ഉടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ ഒടുവിൽ പൊലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധ ദുബെ, സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലും നേപ്പാളിലുമായി നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവർക്കെയുളള വിവരം നൽകുന്നവർക്ക് നേരത്തെ പൊലീസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നേപ്പാളിലേക്ക് കടന്നുകളഞ്ഞ ഇവർ, പിന്നീട് ഉത്തർപ്രദേശിലേക്ക് തിരികെിയെത്തി നാഗ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് ഇരുപത്തെട്ടുകാരനായ ശിവ ശർമ ലക്നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്തുള്ള ശ്രദ്ധയുടെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരണമടഞ്ഞത്.
ശ്രദ്ധയുടെ ലിവ്-ഇൻ പങ്കാളിയായിരുന്നു മരിച്ച ശിവ ശർമ. എന്നാൽ ഈ മരണത്തിന് പിന്നിൽ ശ്രദ്ധയും കൂട്ടുപ്രതികളുമാണെന്ന് ആരോചിച്ച് യുവാവിന്റെ മാതാവായ രഞ്ജന ശർമ രംഗത്തെത്തിയിരുന്നു.
ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം, താൻ പൂർണ്ണമായും നിരപരാധിയാണെന്നും ശിവ ശർമയുടേത് ആത്മഹത്യയാണെന്നും വാദിച്ച് ശ്രദ്ധ രംഗത്തെത്തിയിരുന്നു.
തുടർനടപടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ പ്രതികൾ നേപ്പാളിലേക്ക് കടന്നതായി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടർന്ന് ഇവർ ഉപയോഗിച്ചിരുന്ന കാർ ഇന്ത്യ-നേപ്പാൾ അതിർത്തിക്കുമിറത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
നേപ്പാൾ പൊലീസിന്റെ സഹായത്തോടെ ലക്നൗ പൊലീസ് പ്രതികളുടെ യാത്രാവഴികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചു. ഇതിനിടയിലാണ് ഇവർ രഹസ്യമായി ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയെന്നും അവിടെിനിന്ന് നാഗ്പൂരിലേക്ക് പോകാൻ പദ്ധതിയിടുന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചത്.
ഉത്തർപ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെയും മഹാരാഷ്ട്ര പൊലീസിന്റെയും സംയുക്ത നീക്കത്തിനൊടുവിലാണ് ലക്നൗ പൊലീസ് പ്രതികളെ വളഞ്ഞ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ലക്നൗവിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

