ഡൽഹി: സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇന്ന് രാത്രി തന്നെ ഹർജിയിൽ വാദം കേൾക്കണമെന്നാണ് പാർട്ടി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ ഉത്തരവ് പ്രകാരം നാളെ വരെയാണ് സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് നിയമനടപടികൾ വേഗത്തിലാക്കാൻ പാർട്ടി നീക്കം ശക്തമാക്കിയത്.
അതിനിടെ, അറസ്റ്റിലായ സിജെപി നേതാക്കൾക്ക് പിന്തുണയുമായി ബിജെപി മുൻ തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി.
സിജെപി ഉന്നയിച്ച സുപ്രധാന ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട സർക്കാർ കൃത്യമായ മറുപടി നൽകാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കളുടെ തുടർച്ചയായ അറസ്റ്റുകൾ രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

