സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഔദ്യോഗിക വിവരം. വൈകിട്ട് ആറേകാൽ മുതൽ രാത്രി പന്ത്രണ്ട് മുക്കാൽ വരെയുള്ള സമയത്തായിരിക്കും നിയന്ത്രണങ്ങൾ വരാൻ സാധ്യതയുള്ളത്.
സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതൽ 600 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിന് പുറത്ത് ഉൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും നിലവിൽ കാര്യമായ കുറവ് നേരിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

