മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടു എന്നതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറുടെ സ്ഥാനക്കയറ്റം തടഞ്ഞ സംഭവത്തിൽ കർശന നിലപാടുമായി ഹൈക്കോടതി. ചേർത്തല സിഐയായിരുന്ന പി.
ശ്രീകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ഇൻക്രിമെന്റ് തടഞ്ഞതിന്റെ പേരിൽമാത്രം ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് അർഹമായ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട
അധികാരികൾ അടിയന്തരമായും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിർദേശം പാലിക്കാത്ത പക്ഷം ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരായി സ്ഥാനക്കയറ്റത്തിന് പരിഗണിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടി വരും.
കൂടാതെ, ഇതുമായി ബന്ധപ്പെട്ട തുടർനടപടികളും കോടതിയെ അറിയിക്കണം.
ഉദ്യോഗസ്ഥന്റെ ഇൻക്രിമെന്റ് തടഞ്ഞുവെച്ച കാലാവധി ഇതിനോടകം അവസാനിച്ചിട്ടുള്ളതിനാൽ സ്ഥാനക്കയറ്റം നൽകുന്നതിന് നിലവിൽ യാതൊരുവിധ തടസ്സവുമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 21-ാം തീയതിയിലേക്ക് പരിഗണിക്കാൻ മാറ്റിവച്ചു.
സ്ഥാനക്കയറ്റ വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 23-ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കാൻ അധികാരികൾ തയ്യാറായിരുന്നില്ല. ഈ ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് പി.
ശ്രീകുമാർ കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

