ഗ്രാമീണ മേഖലയുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പ്രഥമ ‘ഗ്രാമവണ്ടി’ കറുകച്ചാലിലേക്ക് സർവീസ് ആരംഭിക്കുന്നു. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ സംരംഭം, ഈ പദ്ധതിയിൽ ഉൽപെടുത്തി യാഥാർത്ഥ്യമാകുന്ന ആദ്യ സർവീസാണിത്.
പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പുതിയ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം വരുന്ന 22ന് ഉച്ചകഴിഞ്ഞ് 2.30ന് ഞാലിയാകുഴിയിൽ വച്ച് ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ് അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി പ്രിയദർശിനി സർവീസുകൾ ലഭ്യമല്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലെ രൂക്ഷമായ യാത്രാപ്രശ്നങ്ങൾക്ക് അറുതിവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ പ്രദേശത്തെ വനിതകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കാനും കെഎസ്ആർടിസിയുടെ വിവിധ സൗജന്യ യാത്രാ പദ്ധതികൾക്ക് പിന്തുണയേകാനും ജില്ലാ പഞ്ചായത്തിന് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

