സംസ്ഥാന സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റ് കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) വ്യക്തമാക്കി. വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള ബജറ്റ് നിർദേശങ്ങൾ സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മിഷൻ സമുദ്ര, നാല് രാജ്യാന്തര വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുള്ള ഏവിയേഷൻ വികസന പദ്ധതി, ആരോഗ്യ-ഗവേഷണ മേഖലകൾ, ലൈഫ് സയൻസ് തുടങ്ങിയവയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ പദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിയെ സഹായിക്കും. പ്രത്യേകിച്ചും കാറ്ററിങ് മേഖലയ്ക്ക് ബജറ്റിൽ നൽകിയ പരിഗണന അസോസിയേഷൻ എടുത്തുപറഞ്ഞു.
പാചകത്തൊഴിലാളികളുടെ വേതന വർധനവും പുതിയ പാചക ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഏറെ സ്വാഗതാർഹമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിനും പാരമ്പര്യ വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ പോലും വലിയ സ്വീകാര്യതയുണ്ട്.
സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്ന നിലയിൽ കേരളത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഭക്ഷണരീതികളുമായി ഇഴചേർന്നു കിടക്കുന്നു. അരി, തേങ്ങ, മരച്ചീനി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ തദ്ദേശീയ വിഭവങ്ങളും സമുദ്രവിഭവങ്ങളും കേരളത്തിന്റെ ടൂറിസം മേഖലയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
പാചകകലയെ കൂടുതൽ പ്രഫഷണലാക്കി മാറ്റാനും യുവതലമുറയ്ക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാനും പാചക ഇൻസ്റ്റിറ്റ്യൂട്ട് വഴി സാധിക്കുമെന്ന് അസോസിയേഷൻ വിലയിരുത്തി. നൈപുണ്യമുള്ള ഒരു തൊഴിൽസേനയെ വാർത്തെടുക്കാൻ ഈ തീരുമാനം സഹായിക്കും.
കേരളത്തിന്റെ വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമിടുന്ന ബജറ്റിനും, പാചക മേഖലയെ പരിഗണിച്ച മുഖ്യമന്ത്രിയുടെ നടപടിക്കും അസോസിയേഷൻ പൂർണ്ണ പിന്തുണ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

