സിന്തൈറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള കുമ്പളം റമദ ബൈ വിൻഡ്ഹാം ഗാർഡൻ റിസോർട്ട് വളപ്പിൽ പുതിയ കായിക സമുച്ചയം യാഥാർഥ്യമായി. 5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പ്രകൃതി സൗഹൃദപരമായ പാഡിൽ-പിക്കിൾ ബോൾ കോർട്ടുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഇന്ത്യയിലെ ഒരു ആഡംബര റിസോർട്ടിൽ ഇത്തരത്തിലുള്ള അത്യാധുനിക കായിക സൗകര്യം ഒരുക്കുന്നത് ആദ്യമായാണെന്ന് കോർട്ടുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ.വിജു ജേക്കബ് പറഞ്ഞു. “കുട്ടികൾക്കും യുവാക്കൾക്കും പ്രഫഷനലുകൾക്കും മുതിർന്ന പൗരന്മാർക്കും എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയുന്ന വിനോദ ഉപാധിയാണു പാഡിൽ ടെന്നിസും പിക്കിൾ ബോളും.
ആരോഗ്യവും സാമൂഹികമായ ഒത്തുചേരലുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അതിഥികൾക്കും സന്ദർശകർക്കും സമാനതകളില്ലാത്ത ലൈഫ് സ്റ്റൈൽ അനുഭവം സമ്മാനിക്കാനും ഈ സംരംഭത്തിലൂടെ സാധിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന സൗകര്യങ്ങൾ
അന്താരാഷ്ട്ര നിലവാരത്തിലുള്ള കോർട്ടുകൾ, അത്യാധുനിക ലൈറ്റിങ് സംവിധാനങ്ങൾ, സുരക്ഷാ ഫെൻസിങ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായ 200 കിലോവാട്ട് സൗരോർജ ഉൽപാദന സംവിധാനം ഈ സമുച്ചയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനു പുറമെ ശീതീകരിച്ച ലോഞ്ച് ഏരിയ, കോഫി ഷോപ്പ്, ജിംനേഷ്യം, ഇവി ചാർജിങ് പോയിന്റുകൾ, വിപുലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ടൂറിസ്റ്റുകൾക്കും കോർപറേറ്റ് അതിഥികൾക്കും പുറമെ കായിക പ്രേമികൾക്കും ഈ കോർട്ടുകൾ പ്രയോജനപ്പെടുത്താം. മണിക്കൂർ അടിസ്ഥാനത്തിലും മാസ അടിസ്ഥാനത്തിലുമുള്ള വിവിധ പാക്കേജുകൾ എല്ലാ ദിവസവും ലഭ്യമായിരിക്കും.
കൂടാതെ, പ്രഫഷനൽ കോച്ചിങ് ക്ലാസുകളും വിവിധ ടൂർണമെന്റുകളും ഇവിടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9995422533.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

