ശബരിമലയുമായി ബന്ധപ്പെട്ട സ്വർണപ്പാളി കൈമാറ്റത്തിൽ വൻ ക്രമക്കേട് നടന്നതായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) കണ്ടെത്തൽ.
2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചട്ടങ്ങൾ ലംഘിച്ച് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ഗുരുതരമായ ദുരൂഹതയുണ്ടെന്ന് എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
പ്രധാന കണ്ടെത്തലുകൾ 2019-ൽ നടന്ന വീഴ്ചകൾ മറച്ചുവെക്കുന്നതിനാണ് പുതിയ ഭരണസമിതി ഇത്തരമൊരു നീക്കം നടത്തിയത്. ആറു വർഷത്തിനുള്ളിൽ സ്വർണപ്പാളികളുടെ നിറം മങ്ങിയിട്ടും ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ അന്ന് ചുമതലയിലുണ്ടായിരുന്ന ബോർഡ് തയ്യാറായില്ല.
വാറണ്ടിയുണ്ടെന്ന വ്യാജേനയാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുമെന്ന് എസ്ഐടി അധികൃതർ വ്യക്തമാക്കി.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജി കുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർദ്ധൻ എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം, പ്രതിപ്പട്ടികയിൽ നിന്ന് മുരാരിബാബുവിനെ ഒഴിവാക്കിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടും പ്രതിപ്പട്ടികയും ഉടൻ തന്നെ കൊല്ലം വിജിലൻസ് വിഭാഗത്തിന് കൈമാറാനാണ് എസ്ഐടിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

