കൊച്ചി: പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും രംഗത്തുവന്നിരിക്കുകയാണ് പ്രതിയായ അർജുൻ ആയങ്കി. ഊന്നുകൽ സിഐയെ ലക്ഷ്യമിട്ടാണ് ഒളിവിലിരുന്നുകൊണ്ട് പുതിയ ഭീഷണി മുഴക്കിയിരിക്കുന്നത്.
തന്നെ പിടിക്കാൻ സാധിക്കുമെങ്കിൽ പിടിക്കൂ എന്നാണ് സമൂഹമാധ്യമത്തിലൂടെയുള്ള ഇയാളുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയ ഘട്ടത്തിൽ കീഴടങ്ങാൻ തീരുമാനിച്ചിരുന്നതാണെന്നും, എന്നാൽ ഇനി പിടികൂടാൻ സാധിക്കുമെങ്കിൽ പിടിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.
ജാമ്യം എടുത്ത ശേഷം മാത്രമേ ഇനി തിരിച്ചുവരൂ എന്നും, പറ്റുമെങ്കിൽ തന്നെ കസ്റ്റഡിയിലെടുക്കാനും ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെ അർജുൻ ആയങ്കി വെല്ലുവിളിച്ചിട്ടുണ്ട്. തനിക്കെതിരെ കള്ളക്കേസ് എടുത്ത കോതമംഗലം സിഐക്ക് തക്കതായ മറുപടി കരുതിവെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ഭീഷണി ഔദ്യോഗികമായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ ഗൗരവകരമായ പരിശോധനകൾ നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു.
ഒരു റിസോർട്ടിൽ ഒത്തുകൂടി പാർട്ടി നടത്തി ഗുരുതരമായ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിലായത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കി ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യമായ ഭീഷണിയും അധിക്ഷേപവും ഉന്നയിച്ചത്.
സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അന്ന് ഇയാളുടെ പോസ്റ്റ്. ‘A1 Crime Number 665/2026’ എന്ന് പരാമർശിച്ചുകൊണ്ടുള്ള ആയങ്കിയുടെ കുറിപ്പ് വലിയ ചർച്ചയായതിനെ തുടർന്നാണ് പൊലീസ് പുതിയ കേസെടുത്തത്.
കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ വധഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഇതിനോടകം റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

