നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നേതൃത്വത്തിൽ നാളെ നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാൻ ഏജൻസി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നതിനായി 7827980287 എന്ന വാട്സ് ആപ്പ് നമ്പർ മാത്രമാണ് എൻടിഎ ഉപയോഗിക്കുന്നത്. ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും വിദ്യാർത്ഥികൾക്ക് ഇതിലേക്ക് തിരികെ സന്ദേശം അയക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വ്യക്തിഗത വിവരങ്ങളോ ഒടിപിയോ, പണമോ എൻടിഎ ആവശ്യപ്പെടില്ല. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട
സന്ദേശങ്ങൾ ഈ നമ്പറിൽ നിന്ന് ലഭിക്കില്ല. ഇത്തരം ആവശ്യങ്ങൾക്കായി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ അത് നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930-ൽ റിപ്പോർട്ട് ചെയ്യണം.
പരീക്ഷാർത്ഥികൾ മെയ് 30-ലെ അഡ്മിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത പുതിയ അഡ്മിറ്റ് കാർഡ് തന്നെ കൈവശം വെക്കണം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ 5000 കേന്ദ്രങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട
പശ്ചാത്തലത്തിൽ, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിലുള്ള മെഡിക്കൽ കോളേജുകൾക്ക് ഇന്നും നാളെയും അവധി നൽകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ഇന്ന് ദില്ലിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
ജന്തർ മന്തറിൽ ഉച്ചയ്ക്ക് 1 മണിക്കാണ് പ്രതിഷേധം ആരംഭിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായധനം നൽകണമെന്ന് ആവശ്യപ്പെട്ട് സി ജെ പി സ്ഥാപകൻ അഭിജിത്ത് ദിപ്കെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
മന്ത്രി രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും, പ്രതിഷേധക്കാർ പ്ലേറ്റും സ്പൂണും കരുതി എത്തണമെന്നുമാണ് സംഘടനയുടെ ആഹ്വാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

