ബെംഗളൂരുവിൽ പട്ടാപ്പകൽ നടന്ന ക്രൂരമായ സംഭവത്തിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശിയായ മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്.
മഞ്ജുനാഥിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേരാണ് കൃകൃത്യത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാടക നൽകാത്തതുമായി ബന്ധപ്പെട്ട് മഞ്ജുനാഥും വാടകക്കാരായ ബിഹാർ സ്വദേശികളും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നു.
ഈ തർക്കത്തിനൊടുവിലാണ് പ്രതികൾ അഭിഭാഷകനുനേരെ വെടിയുതിർത്തത്. ഇന്നലെ രാത്രി 11:30-ഓടെ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രദേശത്താണ് രാജ്യത്തെ ഞെട്ടിച്ച ഈ അക്രമണം അരങ്ങേറിയത്.
ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിന്റെ നെറ്റിയിലാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
കൃത്യത്തിന് ശേഷം ബിഹാർ സ്വദേശികളായ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇവർ ഓൺലൈൻ ഭക്ഷണ വിതരണക്കാരായി (ഫുഡ് ഡെലിവറി ബോയ്സ്) ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവമറിഞ്ഞയുടൻ വൈറ്റ്ഫീൽഡ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പൊലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതികൾക്കായുള്ള ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തുടർനടപടികളുടെ ഭാഗമായി മഞ്ജുനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

