മുംബൈ: സിനിമാലോകത്തെ ആശങ്കയിലാഴ്ത്തി ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വധശ്രമം. കാറിൽ യാത്ര ചെയ്യുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച മുംബൈ രജിസ്ട്രേഷനിലുള്ള ബൈക്ക് അന്ധേരി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും പൊലീസ് കണ്ടെടുത്തു.
പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ താരത്തിന്റെ വസതിയിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
ആക്രമണത്തിൽ പരുക്കേറ്റ നടന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ ചികിത്സയിൽ തുടരുകയാണ്. നടൻ സൽമാൻ ഖാനുമായി ടൈഗർ ഷ്രോഫ് സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രമുഖ കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘം ഈ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
പരുക്കേറ്റ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

