സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയായി പുതിയ താരിഫ് നയം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു.
വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവ് വരുത്തുന്നതിനുള്ള പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്.
ഇത് പ്രകാരം വരുന്ന അടുത്ത ഏപ്രിൽ മാസം മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളുടെമേൽ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും.
കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയം ആയിരിക്കും പീക്ക് സമയമായി കണക്കാക്കുക.
ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം. പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

