എറണാകുളം ശിവക്ഷേത്രത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിർണായക കേസിൽ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന പദ്ധതിയിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഭൂമി, പ്രതിഷ്ഠയിൽ നിക്ഷിപ്തമാണെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഭഗവാന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും പണം പിരിച്ച് വാങ്ങിയ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം ഭഗവാനാണെന്ന് കോടതി നടപടികൾക്കിടയിൽ ജഡ്ജിമാരായ സതീഷ് ചന്ദ്ര ശർമ, എൻ.കെ.
സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. ഹൈക്കോടതിയുടെ ഈ വിധി ചോദ്യം ചെയ്തുകൊണ്ട് ക്ഷേത്രസംരക്ഷണ സമിതി സമർപ്പിച്ച പ്രത്യേക ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ക്ഷേത്രത്തിന്റെ ഭരണനിർവഹണം പൂർണ്ണമായും കൊച്ചിൻ ദേവസ്വം ബോർഡ് ആണ് നിർവഹിക്കേണ്ടതെന്നും കോടതി ഇതിനുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ശിവക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ ഭാഗമായ 1.18 ഏക്കർ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടാണ് ദീർഘകാലമായി നിയമപോരാട്ടം നടന്നു വരുന്നത്.
ആദ്യഘട്ടത്തിൽ തൃപ്പൂണിത്തുറ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഭൂമി പിന്നീട് കൊച്ചി കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് 2000-ാം ആണ്ടിൽ 3.75 കോടി രൂപ ഈടാക്കിക്കൊണ്ട് ഭൂമി ദേവസ്വം ബോർഡിനു കൈമാറാൻ കോർപറേഷൻ തീരുമാനമെടുത്തു.
എന്നാൽ ആവശ്യമായ തുക കണ്ടെത്താൻ ദേവസ്വം ബോർഡിന് സാധിക്കാതെ വന്ന ഘട്ടത്തിലാണ് ഭക്തജനങ്ങളിൽ നിന്നും മറ്റും പണം സ്വരൂപിക്കുന്നതിനായി ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിക്കുന്നത്. ഈ പദ്ധതിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് പിന്നീട് വസ്തു വാങ്ങിയത്.
എന്നാൽ 2013-ലെ വിൽപന ആധാരപ്രകാരം തങ്ങൾക്കും കൂടി ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ക്ഷേത്രസംരക്ഷണ സമിതി കോടതിയിൽ വാദിച്ചത്. കേസിൽ സമിതിക്കായി മുതിർന്ന അഭിഭാഷകരായ വി.
ഗിരി, കെ. പരമേശ്വർ എന്നിവരും കൊച്ചിൻ ദേവസ്വം ബോർഡിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പി.എൻ.
രവീന്ദ്രൻ, സ്റ്റാൻഡിങ് കൗൺസിൽ പി.എസ്. സുധീർ എന്നിവരും കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

