മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളിൽ ഒരാളായ സ്നേഹ ശ്രീകുമാർ സംസ്ഥാനത്ത് നിലവിലുള്ള പവർ കട്ടുമായി ബന്ധപ്പെട്ട് രംഗത്ത്.
സാമൂഹിക വിഷയങ്ങളിൽ സജീവമായി പ്രതികരിക്കാറുള്ള താരം, കെഎസ്ഇബിയുടെ നടപടിക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. രാത്രിയിലെ വൈദ്യുതി തടസ്സങ്ങൾ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാണ് നടിയുടെ പുതിയ പോസ്റ്റ്.
വൈദ്യുതി വിതരണം തടസ്സപ്പെടുകയാണെങ്കിൽ അത് സന്ധ്യാസമയത്തേക്ക് മാത്രമായി ക്രമീകരിക്കാൻ സാധിക്കില്ലേ എന്നാണ് താരം ചോദിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ: ”പ്രിയപ്പെട്ട
കെഎസ്ഇബിയോട്… നിങ്ങൾക്ക് കറന്റ് കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്.. സന്ധ്യയ്ക്കുള്ള കട്ട് കഴിഞ്ഞു രാത്രി 11മണിക്ക് പോകുന്നു, 11.27ന് വരുന്നു… പിന്നേം 11.30ന് പോകുന്നു ഇത് വരെ വന്നിട്ടുമില്ല ….
ചെറിയ കുഞ്ഞുങ്ങൾ ഉള്ള ഞങ്ങളുടെ അവസ്ഥ കൂടി കണക്കിൽ എടുക്കണം. അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോൾ, ഒരു വിധത്തിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങൾക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ് കെഎസ്ഇബി കാണിക്കണം… സന്ധ്യക്ക് മാത്രം കട്ട് ആക്കാൻ പറ്റുമോ??” അതേസമയം, എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് പവർ കട്ട് ഏർപ്പെടുത്തിയിട്ടുള്ളതെന്നാണ് സർക്കാരിന്റെ വിശദീകരണം.
രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വൻ കുറവുണ്ടായതായി കെഎസ്ഇബി വ്യക്തമാക്കുന്നു. കൂടാതെ, ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

