സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവന്നു. പ്രേക്ഷകർ ഏറെ സ്വീകരിച്ച ‘നെയ്മർ’ എന്ന സിനിമയ്ക്ക് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് നിർമ്മിക്കുന്നത്.
വ്യത്യസ്തമായൊരു ടൈം ട്രാവൽ പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന സൂചന നൽകുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. കൗതുകമുണർത്തുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
തികച്ചും ആകാംഷ ജനിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്. ചിത്രം വരുന്ന സെപ്റ്റംബർ 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
ഇതിന് മുൻപ് പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമാമേഖലയിൽ വളരെ അപൂർവ്വമായി മാത്രം കാണാറുള്ള അണ്ടർവാട്ടർ ദൃശ്യങ്ങളോടെയായിരുന്നു ‘ധൂമകേതു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.
കൂടാതെ, ചിത്രത്തിലെതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും വലിയ രീതിയിൽ ജനപ്രീതി നേടിയിരുന്നു. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മറ്റുപ്രധാന അണിയറ പ്രവർത്തകർ: വിതരണം – ഭാവന റിലീസ്, ഛായാഗ്രഹണം – ജിൻ്റോ ജോർജ്ജ്, എഡിറ്റർ – വിവേക് ഹർഷൻ, സംഗീത സംവിധാനം – അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ – ഔസേപ്പ് ജോൺ, ശബ്ദലേഖനം – രംഗനാഥ് രവി, വസ്ത്രാലങ്കാരം – മഷർ ഹംസ, ചമയം – ആർ. ജി.
വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ – ആന്റണി തോമസ്, സംഘട്ടനം – സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ – ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ് – വിഷ്ണു സുജാതൻ, ഡിസൈൻ – യെല്ലോടൂത്ത്സ്, സ്റ്റിൽസ് – സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ് – വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ – നിശാന്ത് എസ്.
പിള്ള, വാസുദേവൻ വി. യു, ഡി.ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ് – പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ – ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

