ഉപയോക്താക്കളുടെ ജിമെയിൽ സ്റ്റോറേജ് പരിധി അവസാനിക്കാറാകുമ്പോൾ ഗൂഗിൾ നൽകുന്ന മുന്നറിയിപ്പുകൾ പലപ്പോഴും വലിയ തലവേദനയാകാറുണ്ട്. ഗൂഗിൾ വണ്ണിലേക്ക് അപ്ഗ്രേഡ് ചെയ്യാതെ തന്നെ ലളിതമായ ചില മാർഗ്ഗങ്ങളിലൂടെ ജിമെയിൽ ഇൻബോക്സ് വൃത്തിയാക്കി ആവശ്യത്തിന് സ്റ്റോറേജ് തിരികെ പിടിക്കാൻ സാധിക്കും.
മെയിലുകൾ ഒന്നൊന്നായി ഡിലീറ്റ് ചെയ്യുന്നതിന് പകരം കൃത്യമായ രീതികൾ പിന്തുടർന്നാൽ ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാം. ആദ്യം ചെയ്യേണ്ടത് വലിയ ഫയലുകളും അറ്റാച്ച്മെന്റുകളും കണ്ടെത്തുകയാണ്.
ജിമെയിലിന്റെ സെർച്ച് ബാറിൽ has:attachment larger:10M എന്ന് ടൈപ്പ് ചെയ്താൽ 10 MB-യിൽ കൂടുതലുള്ള ഫയലുകളുള്ള മെയിലുകൾ വേഗത്തിൽ കണ്ടെത്താനാകും. പഴയ പിഡിഎഫുകൾ, ചിത്രങ്ങൾ, ഓഫീസ് രേഖകൾ എന്നിവയെല്ലാം ഈ രീതിയിൽ കണ്ടെത്താം.
ഇതിനുപുറമെ filename:pdf, filename:zip, filename:ppt, filename:mp4 തുടങ്ങിയ കമാൻഡുകൾ ഉപയോഗിച്ച് ആവശ്യമില്ലാത്ത വിവിധ തരം ഫയലുകളും എളുപ്പത്തിൽ നീക്കം ചെയ്യാം. പഴയ പ്രൊമോഷണൽ മെയിലുകളും സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകളും ഇൻബോക്സിൽ വലിയ രീതിയിൽ സ്റ്റോറേജ് കയ്യേറാറുണ്ട്.
ഇവ ഒഴിവാക്കാൻ സെർച്ച് ബാറിൽ category:promotions older_than:1y എന്ന് നൽകി ഒരു വർഷത്തിലധികം പഴക്കമുള്ള പ്രൊമോഷണൽ മെയിലുകൾ കണ്ടെത്താം. തുടർന്ന് അവ ബൾക്കായി സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യുക.
ഇതേ രീതി സോഷ്യൽ ടാബിലും പ്രയോജനപ്പെടുത്താം. മെയിലുകൾ ഡിലീറ്റ് ചെയ്യുന്നതോടൊപ്പം ആവശ്യമില്ലാത്ത സേവനങ്ങളിൽ നിന്ന് Unsubscribe ചെയ്യാൻ മറക്കരുത്.
ഇത് ഭാവിയിൽ പുതിയ ജങ്ക് മെയിലുകൾ വരുന്നത് തടയാൻ സഹായിക്കും. മെയിലുകൾ ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം സ്റ്റോറേജ് ഒഴിവായി കിട്ടില്ല.
അവ ആദ്യം പോകുന്നത് ട്രോശിലേക്കാണ്. അതിനാൽ ജിമെയിലിന്റെ ഇടത് വശത്തുള്ള സൈഡ്ബാർ വഴി Trash ഫോൾഡർ തുറന്ന് Empty Trash now നൽകുക.
അതുപോലെ Spam ഫോൾഡറിലെ മെയിലുകളും ഡിലീറ്റ് ചെയ്യണം. ഭാവിയിൽ സ്റ്റോറേജ് വീണ്ടും നിറയാതിരിക്കാൻ ഷോപ്പിംഗ് സൈറ്റുകൾക്കും മറ്റും പ്രധാന ഇമെയിൽ വിലാസം നൽകാതിരിക്കുക, ഡൗൺലോഡ് ചെയ്ത വലിയ ഫയലുകളുടെ മെയിലുകൾ ഉടൻ നീക്കം ചെയ്യുക തുടങ്ങിയ ശീലങ്ങൾ വളർത്തിയെടുക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

