ഗൾഫിലെ പ്രവാസി മലയാളികൾക്ക് കേരളീയത്തനിമയോടെ ഓണാഘോഷവും ഓണസദ്യയും ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് പ്രത്യേക ചരക്കുവിമാന സർവീസ് ആരംഭിച്ചു. ഓണസദ്യയ്ക്ക് ആവശ്യമായ വിവിധയിനം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വാഴയില എന്നിവയുമായി നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനം കൊച്ചിയിൽ നിന്ന് ഇന്നലെ ഗൾഫിലേക്ക് തിരിച്ചു.
ആദ്യഘട്ടമായി 45 ടൺ ഭക്ഷ്യവിഭവങ്ങളുമായാണ് വിമാനം പുറപ്പെട്ടത്. ഇതിന്റെ തുടർച്ചയായി 60 ടൺ ഉൽപ്പന്നങ്ങളുമായി മറ്റൊരു ചരക്കുവിമാനം കൂടി ഇന്ന് യാത്ര തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓണക്കാലത്ത് ജിസിസി രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി പ്രവാസികൾക്ക് തങ്കമേറിയ ഓണസദ്യയും ആവശ്യമായ നാടൻ വിഭവങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ലുലു ഫെയർ എക്സ്പോർട്ടിന്റെ മേൽനോട്ടത്തിലാണ് ഇത്രയധികം ഭക്ഷ്യവസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.
മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറികളാണ് വിവിധ ജിസിസി സ്റ്റോറുകളിലേക്ക് കയറ്റി അയക്കുന്നത്. പ്രവാസികളുടെ ഈ വർഷത്തെ ഓണാഘോഷം കൂടുതൽ മികവുറ്റതാക്കാൻ ലുലുവിന്റെ എല്ലാ സ്റ്റോറുകളും പൂർണ്ണ സജ്ജമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

