ഉയർന്ന ഉപരിപഠനത്തിനായി മറ്റൊരു നഗരത്തിലേക്ക് പോകാൻ ആഗ്രഹിച്ച ജെൻ-സി വിഭാഗത്തിൽപ്പെട്ട കസിൻ സഹോദരിയുടെ നിലപാടുകൾ വെളിപ്പെടുത്തി ഒരു മില്ലേനിയൽ യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കുന്നു.
ശീതൾ എന്ന യുവതിയാണ് ഈ അനുഭവക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. “ജെൻ-സി തലമുറയ്ക്ക് ചിലപ്പോൾ വളരെ ബോൾഡായ, എന്നാൽ ഏതാണ്ട് സ്വാർത്ഥമായ മനോഭാവമാണുള്ളത്” എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷനായി അവർ കുറിച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ ഏക മകളായ പെൺകുട്ടിക്ക് ഉയർന്ന കോളേജ് ഫീസും മറ്റ് ഭീർന്ന ചെലവുകളും ഉള്ളതിനാൽ വീട്ടിൽ നിന്ന് തന്നെ പഠനം തുടരണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ ഇത് എതിർത്തുകൊണ്ട്, “നിങ്ങൾ ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ എന്നെ അയച്ചില്ലെങ്കിൽ ഞാൻ പഠിക്കാൻ പോകുന്നില്ല.
വീടു വച്ച് ലോൺ എടുക്കുകയോ അമ്മ ജോലിക്കു പോവുകയോ ചെയ്യൂ, എനിക്ക് അതൊന്നും അറിയണ്ട” എന്ന് പെൺകുട്ടി മാതാപിതാക്കളോട് കർശനമായി ആവശ്യപ്പെടുകയായിരുന്നു. പഠനം മാത്രമല്ല ജീവിതം ആസ്വദിക്കാനും പുതിയ ഇടങ്ങൾ കണ്ടെത്താനും വേണ്ടിയാണ് താൻ പോകുന്നത് എന്നതിനാൽ എല്ലാ മാസവും ആവശ്യത്തിന് പണം അയച്ചുതരണമെന്നും അവൾ ആവശ്യപ്പെട്ടു.
കുട്ടിയുടെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന മാതാപിതാക്കൾ ഒടുവിൽ എല്ലാ ക്രമീകരണങ്ങളും ചെയ്ത് നൽകുകയും അവൾ ആഗ്രഹിച്ച കോളേജിൽ പ്രവേശനം നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ കോളേജിലേക്ക് പുറപ്പെടുന്നതിന് മുൻപായി പഴയ സുഹൃത്തുക്കൾക്കായി ഒരു വിടവാങ്ങൽ പാർട്ടി സംഘടിപ്പിക്കണമെന്നും അതിനായി തനിക്ക് പണം വേണമെന്നും അവൾ വീണ്ടും ആവശ്യപ്പെടുകയുണ്ടായി.
“ഒരു മില്ലേനിയൽ എന്ന നിലയിൽ എനിക്ക് ഒരിക്കലും ഇതിന് കഴിയില്ലായിരുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ശീതൾ തന്റെ പോസ്റ്റ് ഉപസംഹരിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ കുട്ടികൾ നടത്തുന്ന ഇത്തരം ആവശ്യങ്ങൾ സാധാരണമായി മാറുന്നതിനെ ചിലർ വിമർശിച്ചപ്പോൾ, ഇത് തികഞ്ഞ ധാർഷ്ട്യമാണെന്നും തങ്ങൾ നഗരത്തിൽ പഠിക്കാൻ പണമില്ലാതെ രാത്രി കാലങ്ങളിൽ കോൾ സെന്ററുകളിൽ ജോലി ചെയ്താണ് പഠനച്ചെലവുകൾ കണ്ടെത്തിയതെന്നും മറ്റുചിലർ ഓർമ്മിപ്പിച്ചു. അതേസമയം, സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്ന ജെൻ-സി തലമുറയിലെ കുട്ടികളും സമൂഹത്തിലുണ്ടെന്നും വിദേശ രാജ്യങ്ങളിലെ പോലെ 18 വയസ്സ് തികയുമ്പോൾ തന്നെ സ്വയം പര്യാപ്തത നേടുന്ന രീതിയാണ് മികച്ചതെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

