ആലപ്പുഴ ജില്ലയിലെ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്കേറ്റു. ബുധൻ രാവിലെ 11:30-നാണ് ഈ അപകടം സംഭവിച്ചത്.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മുന്നിൽ സഞ്ചരിച്ചിരുന്ന ജീപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നു. അർത്തുങ്കൽ പുലിമുട്ടിൽ നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് സ്വദേശികളായ മത്സ്യത്തൊഴിലാളികളായ സൈനുദ്ദീൻ (34), അമീർ (33), അർഷാദ് (41), ഫസൽ (34) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കോഴിക്കോട് അരയൻവളപ്പിൽ നിന്നുള്ളവരാണ്.
അപകടത്തെ തുടർന്ന് പരുക്കേറ്റവരെ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അപകടത്തിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

