മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി. പാർട്ടിയെ രാഷ്ട്രീയമായി കടന്നാക്രമിക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നും, അന്വേഷണം മന്ത്രി പി എ മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നതെന്നും പാർട്ടി വിലയിരുത്തുന്നു.
രാഷ്ട്രീയമായ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കേരളത്തിലെ സിപിഐഎമ്മിനെതിരെ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾ കടുത്ത കടന്നാക്രമണമാണ് അഴിച്ചുവിടുന്നത്.
കോഴിക്കോട്ട് മന്ത്രി പി എ മുഹമ്മദ് റിയാസുമായി പരിചയമുണ്ടെന്നുള്ള ഒരേയൊരു കാരണത്താൽ ഒൻപത് പേരുടെ വസതികളിൽ റെയ്ഡ് നടത്തുന്ന സാഹചര്യമാണുണ്ടായതെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ഈ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

