ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയന്‍ താരം നിക്ക് മാഡിന്‍സണ്‍ കരിയറിലെ ഏറ്റവും മോശം ഓർമ്മകളിലൊന്നാക്കി മാറ്റി. നീണ്ട
ഒരു ദശാബ്ദത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം, 33 പന്തുകള്‍ നേരിട്ട് ഒരു റണ്‍ പോലും നേടാതെയാണ് പുറത്തായത്. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ കട്ട് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു.
പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പണറുടെ പേരില്‍ അനാവശ്യ റെക്കോര്‍ഡും കുറിക്കപ്പെട്ടു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന ഓസീസ് ഓപ്പണറായി നിക്ക് മാഡിന്‍സണ്‍ മാറി.
2016-ല്‍ പാകിസ്ഥാനെതിരായ ബോക്സിങ് ഡേ ടെസ്റ്റിലാണ് താരം ഇതിനുമുമ്പ് അവസാനമായി ഓസ്ട്രേലിയക്കായി കളിച്ചത്. ഏകദേശം ഒരു വര്‍ഷത്തിലേറെയായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
എങ്കിലും, ഏകദേശം 18 വര്‍ഷം മുമ്പ് വൃഷണ കാന്‍സറിനെത്തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനായ മാഡിന്സണിന്റെ കളിയിലേക്കുള്ള മടങ്ങിവരവ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ഓസ്ട്രേലിയന്‍ ടീമില്‍ പ്രതിഭാധനരായ കളിക്കാരുടെ കുറവാണ് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാഡിന്സണിന്റെ തെരഞ്ഞെടുപ്പിനെ പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ‘തന്റെ കളിയില്‍ താരം ആത്മവിശ്വാസത്തിലാണ്.
മികച്ച ഫോമിലാണ് താരം. കഴിഞ്ഞ ആറുമാസമായി ആര്‍ക്കും അധികം ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവന് നന്നായി തയ്യാറെടുത്തിട്ടുണ്ട്.’ ടോസിനു ശേഷം പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.
പരിക്കേറ്റ് പുറത്തായ കാമറൂണ്‍ ഗ്രീസിന് പകരമായാണ് കഴിഞ്ഞ മാസം നടന്ന ഡൊമെയ്സ്റ്റിക് വണ്‍-ഡേ കപ്പില്‍ ന്യൂ സൗത്ത് വെയില്‍സിനായി 126 റണ്‍സ് നേടിയ മാഡിന്സണിനെ ടീമിലേക്ക് വിളിച്ചത്. അതേസമയം, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 23 റണ്‍സിന് 2 വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയോടെയാണ് തുടങ്ങിയത്.
ട്രാവിസ് ഹെഡ് നേരത്തെ പുറത്തായതിന് പിന്നാലെ മാഡിന്സണിന്റെ മടക്കം ഓസ്ട്രേലിയയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 81 എന്ന നിലയിലാണ് അവര്‍.
സ്റ്റീവന്‍ സ്മിത്ത് (24), മര്‍നസ് ലബുഷെയ്ന് (36) എന്നിവരാണ് ക്രീസില്‍. ടീം വിവരങ്ങൾ:
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, നിക്ക് മാഡിസണ്‍, മര്‍നസ് ലബുഷെയ്ന്, സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷോ, അലക്സ് ക്യാരി, ബോ വെബ്സ്റ്റര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.
ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം, രയാന്‍ റിക്കിള്ട്ടണ്, ഡേവിഡ് ബെഡിംഗ്ഹാം, ടെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, വിയാന്‍ മുള്‍ഡര്‍, കെയ്ല്‍ വെറെയ്ന്‍, മാര്‍ക്കോ യാന്സന്, കേശവ് മഹാരാജ്, സിമോണ്‍ ഹാര്‍മര്‍, ആന്റിച്ച് നോര്‍ജെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

