സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിൽ പ്രതിക്ക് 26 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ തളിപ്പറമ്പ് കൂവേരി സ്വദേശിയായ അനുരാജ് എന്നയാളെയാണ് തളിപ്പറമ്പ് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2024-ൽ 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന കേസിലാണ് ഇപ്പോൾ കോടതി കഠിനതടവ് വിധിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മറ്റൊരു കേസിൽ തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാൻഡിൽ കഴിയുകയാണ് പ്രതി.
ഇതിനുപുറമെ, 2022-ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിക്കെതിരെ നിയമനടപടികൾ നിലവിലുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രതി കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.
തിരുവനന്തപുരം പോത്തന്‍കോട്ടുള്ള 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷമായിരുന്നു പീഡനം. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കൂട്ടുകാരിയെയും അവിടേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് ഇയാൾ ക്രൂരകൃത്യം ആവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

