കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത്. പൊതുമരാമത്ത് വകുപ്പിൽ കരാറുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് കോടികളുടെ കൈക്കൂലി വാങ്ങിയെന്നും ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ബിവിഇപിഎൽ (BVEPL) എന്ന കമ്പനിയാണ് വൻതുക കൈമാറിയതെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ആഫ്രിക്ക, കോംഗോ, സാംബിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മന്ത്രി സതീഷ് ജാർക്കിഹോളിക്ക് വലിയ തോതിൽ നിക്ഷേപങ്ങളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മകൻ, സഹോദരി എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിദേശ നിക്ഷേപങ്ങളും ഇഡിയുടെ കർശന നിരീക്ഷണത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 3.3 കോടി രൂപയും ഏകദേശം 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്.
മന്ത്രിയുമായി ബന്ധപ്പെട്ട 21-ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്.
പൊതുമരാമത്ത് വകുപ്പ് കരാറുകളിലെ അഴിമതി, കൈക്കൂലി ഇടപാടുകൾ, വിദേശ നിക്ഷേപങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

