ബോളിവുഡ് നടൻ ആമിർ ഖാന് നേരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ മുംബൈ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താരത്തിന്റെ മുംബൈയിലെ വസതിക്ക് പോലീസിന്റെ പ്രത്യേക സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച ശബ്ദ സന്ദേശവും ഭീഷണി സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. നിലവിൽ വിദേശത്തുള്ള ആമിർ ഖാൻ തിരിച്ചെത്തിയ ഉടൻ അദ്ദേഹത്തിൽ നിന്ന് ഔദ്യോഗികമായ പരാതി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിൽ പ്രചരിച്ച സന്ദേശത്തിൽ, താരം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും പരാമർശിക്കുന്നു. താരമെന്ന പദവി ഇതിനായി ഉപയോഗിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്.
സൽമാൻ ഖാൻ വധഭീഷണി കേസിലെ പ്രതികളായവരുടെ സഹോദരങ്ങൾ എന്ന പേരിലാണ് ഈ ഭീഷണി പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ, അദ്ദേഹം വിവാഹം കഴിച്ച സ്ത്രീകൾ ഹിന്ദുക്കളാണെന്നാരോപിച്ച് ലൗ ജിഹാദ് ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ താരത്തെ ‘ലൗ ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഇതിനു പിന്നാലെ ഒരു സന്യാസിയും താരത്തിനെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു.
ഈ വിവാദങ്ങളോട് നേരത്തെ തന്നെ ആമിർ ഖാൻ മറുപടി നൽകിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്റെ കസിന് മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്റെ പേരില്‍ അവരുടെ മതം മാറിയില്ല. ഗൗരി ഒരു ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്.
അതേസമയം മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാറുള്ള ഒരാളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്‍ തമാശ നിറഞ്ഞതാവുകയാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

