തിരുവനന്തപുരം വെമ്പായത്ത് പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിൽ ഉണ്ടായ സംഘർഷത്തിനിടെ ആറുപേർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പുറത്തുപോയ ഒരു സംഘം പെട്രോൾ വാങ്ങി തിരിച്ചെത്തുകയും, എതിർ സംഘത്തിന് നേരെ ഒഴിച്ച ശേഷം തീ കൊളുത്തുകയുമായിരുന്നു. സംഭവത്തിൽ പെട്രോൾ ഒഴിച്ച വ്യക്തി ഉൾപ്പെടെ ആറുപേർക്ക് പൊള്ളലേറ്റു.
ഇതിൽ അരുൺ, നൗഫൽ, റിയാസ് എന്നിവരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നന്നാട്ടുകാവ് സ്വദേശി അനീഷ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

