ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ.റീനയെ മാറ്റിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
സർക്കാരിന്റെ നടപടിയിൽ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. ഡോ.
റീനയുടെ ഡപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതിന് ശേഷവും അനുമതിയില്ലാതെയാണ് അവർ പദവിയിൽ തുടർന്നതെന്നും, ഈ സാഹചര്യത്തിലാണ് ഭരണപരമായ നടപടിയുടെ ഭാഗമായി പുതിയ നിയമനം നടത്തിയതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 2026 ഫെബ്രുവരിയിൽ തന്നെ ഇദ്ദേഹത്തിന്റെ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയായിരുന്നുവെന്നും സർക്കാർ വാദിക്കുന്നു.
നേരത്തെ, ഡോ. റീനയെ ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് മാറ്റി എറണാകുളം റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് നിയമിച്ച ഉത്തരവ് വലിയ ചർച്ചയായിരുന്നു.
പകർച്ചവ്യാധി ഭീഷണി നിലനിൽക്കെ ഡയറക്ടർ 15 ദിവസത്തെ അവധി ചോദിച്ചുവെന്നായിരുന്നു ആദ്യം ഉയർന്ന ആരോപണം. എന്നാൽ, താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ഡോ.
റീന വ്യക്തമാക്കിയതോടെ സർക്കാർ നിലപാട് തിരുത്തുകയും, ഇത് വെറുമൊരു ഭരണപരമായ സ്ഥലംമാറ്റം മാത്രമാണെന്ന് വിശദീകരിക്കുകയുമായിരുന്നു. സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.
റീന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജി പരിഗണിച്ച ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ച് സ്ഥലംമാറ്റ നടപടി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ഡയറക്ടർ സ്ഥാനത്ത് തുടരാൻ അനുമതി നൽകുകയുമായിരുന്നു.
ഈ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. എറണാകുളത്തെ തസ്തിക അപ്ഗ്രേഡ് ചെയ്ത ശേഷമാണ് നിയമനം നടത്തിയതെന്നും, ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

