തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും സാഹിത്യകാരിയുമായ കെ.ആർ. മല്ലിക (72) അന്തരിച്ചു.
പാപ്പനംകോട് ടിസി 51/22(14) കൈലാസം വസതിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അംഗമായിരുന്നു മല്ലിക. പ്രമുഖ മാധ്യമപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ കെ.പി.
രവീന്ദ്രനാഥാണ് ഭർത്താവ്. നിമ ആർ.
നാഥ്, കെ.ആർ. നിശാന്ത് എന്നിവർ മക്കളും, ജി.
പ്രവീൺ മരുമകനുമാണ്. സാഹിത്യ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ കെ.ആർ.
മല്ലികയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ അബുദാബി ശക്തി അവാർഡ് രണ്ടുതവണയും ഭാരത് ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്കാരവും ഇവരെ തേടിയെത്തിയിട്ടുണ്ട്.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും ഇവർ പ്രവർത്തിച്ചിരുന്നു. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

