സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നതും, കരയിലും കടലിലും പുതിയ വികസന സാധ്യതകൾ തുറന്നിടുന്നതുമായ ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
‘പുതുയുഗ കേരളം’ എന്ന ലക്ഷ്യത്തോടെയാണ് വിപ്ലവകരമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീരദേശ വികസനം ലക്ഷ്യമിട്ട് മിഷൻ സമുദ്ര
കേരളത്തിന്റെ കടൽത്തീര സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 400 കോടി രൂപ ചെലവിൽ മിഷൻ സമുദ്ര പദ്ധതി നടപ്പിലാക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ലോകോത്തര മാരിടൈം ശക്തിയായി ഉയർത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമാക്കി മാറ്റും.
തീരദേശ മേഖലയിലെ നിവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ, പുതിയ കപ്പൽ നിർമ്മാണ കേന്ദ്രവും സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും. തെക്കൻ കേരള എക്കണോമി കോറിഡോർ
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി തെക്കൻ കേരള എക്കണോമി കോറിഡോർ എന്ന പദ്ധതി പ്രഖ്യാപിച്ചു.
പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ കോറിഡോർ വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ സാദ്ധ്യതകൾ പരിശോധിക്കാനും വിശദമായ പഠനം നടത്താനും വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

