മൂന്നാറിൽ സ്കൂളിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾ, മൂന്നാറിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മാട്ടുപ്പെട്ടി റോഡിലെ ലോഡ്ജിൽ താമസിച്ചിരുന്ന രണ്ട് യുവാക്കളെ കണ്ടുമുട്ടിയത്. ഇൻസ്റ്റാഗ്രാം വഴി നേരത്തെ പരിചയമുണ്ടായിരുന്ന യുവാക്കൾ, കുട്ടികളെ നിർബന്ധിച്ച് ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് രണ്ട് ദിവസത്തോളം കുട്ടികൾ പീഡനത്തിന് ഇരയായതായി പരാതിയിൽ പറയുന്നു. ബുധനാഴ്ച രാവിലെ കുട്ടികൾ സ്കൂളിലെത്തിയപ്പോൾ അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട
അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കേസെടുത്തതായും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും എസ്എച്ച് ഒ.
ജെ. ബിനോദ് കുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

