ആലപ്പുഴ രാജീവ് ബോട്ട് ജെട്ടിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തിങ്കൾ പുലർച്ചെ ഫിനിഷിങ് പോയിന്റിന് പിന്നിലായി സ്ഥിതി ചെയ്യുന്ന ദേശീയ ജലപാത ടെർമിനലിന്റെ പടിഞ്ഞാറേ ഗേറ്റിന് സമീപമാണ് സംഭവം.
നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനം വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയും സമീപത്തെ കെട്ടിടത്തിന്റെ മതിലിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. കാർ തോട്ടിലേക്ക് മറിയാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
രാജീവ് ജെട്ടിയിലേക്കുള്ള ഈ വളവിൽ അപകടങ്ങൾ പതിവാണെന്ന് പ്രദേശത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മുൻപും സമാനമായ രീതിയിൽ വാഹനം മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
2025 ജൂൺ 14ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ തോട്ടിലേക്ക് മറിഞ്ഞ കാറിൽ ഉണ്ടായിരുന്ന തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി മരിച്ചു. തുടർന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രാഷ് ബാരിയറുകൾ, വഴിവിളക്കുകൾ, സൂചന സിഗ്നലുകൾ എന്നിവ സ്ഥാപിച്ചിരുന്നെങ്കിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്.
പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്ത ഡ്രൈവർമാർ വരുത്തുന്ന അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമെന്ന് ഹൗസ് ബോട്ട് ജീവനക്കാർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

