സംസ്ഥാന ഭരണത്തിന്റെ ചുക്കാൻ പിടിച്ച ആദ്യദിനത്തിലും വി.ഡി. സതീശന്റെ ദിനചര്യകളിൽ വലിയ മാറ്റങ്ങളുണ്ടായില്ല.
പുറമേ ശാന്തനായി കാണപ്പെട്ടെങ്കിലും, ഉച്ചയ്ക്ക് കൃത്യം 12.46-ന് ആദ്യമായി മുഖ്യമന്ത്രിയുടെ കസേരയിൽ ഉപവിഷ്ടനായ നിമിഷം അദ്ദേഹം വികാരാധീനനായി. താൻ കടന്നുവന്ന വഴികളെക്കുറിച്ചുള്ള ഓർമ്മകൾ ആ നിമിഷം അദ്ദേഹത്തിന്റെ ചിന്തകളെ കീഴ്മേൽ മറിച്ചിട്ടുണ്ടാകാം.
സഹപ്രവർത്തകനായ നിയുക്ത എംഎൽഎ മുഹമ്മദ് ഷിയാസ് എത്തി തൊടുന്നതുവരെ അദ്ദേഹം ആ മൗനത്തിലായിരുന്നു. കന്റോൺമെന്റ് ഹൗസിൽ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു പ്രഭാതഭക്ഷണം.
തുടർന്ന്, സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന ദേശീയ നേതാക്കളെയും കോൺഗ്രസ് മുഖ്യമന്ത്രിമാരെയും സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് തിരിച്ചു. കെ.സി.
വേണുഗോപാൽ, ദീപ ദാസ്മുൻഷി, ഷാഫി പറമ്പിൽ എന്നിവർ അവിടെ സജ്ജരായിരുന്നു. വിവിധ വിമാനങ്ങളിലായി എത്തിയ നേതാക്കളെ സ്വീകരിച്ച വി.ഡി.
സതീശൻ, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അനുഗ്രഹം തേടി. ചുമതലയേൽക്കുന്നതിന് മുൻപായി ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ജോസി സെബാസ്റ്റ്യൻ, ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പി തുടങ്ങിയ പഴയകാല സഹപ്രവർത്തകരുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു.
സെൻട്രൽ സ്റ്റേഡിയത്തിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയ അദ്ദേഹത്തെ പ്രവർത്തകർ പൊതിഞ്ഞു. പൊലീസിന്റെ വലിയ പരിശ്രമത്തിനൊടുവിലാണ് വേദിക്കരികിൽ എത്താനായത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാജ്ഭവനിൽ നടന്ന ചായ സൽക്കാരത്തിലും ഗ്രൂപ്പ് ഫോട്ടോയിലും പങ്കെടുത്തു. തുടർന്ന് സെക്രട്ടേറിയറ്റിലേക്ക്.
കഴിഞ്ഞ അഞ്ച് വർഷം സമരവേദികളിലെ സാന്നിധ്യമായിരുന്ന നേതാവിനെ വരവേൽക്കാൻ സെക്രട്ടേറിയറ്റ് കവാടം തുറന്നു കിടന്നു. മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ അദ്ദേഹം മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ചില ഫയലുകളിൽ ഒപ്പിട്ടു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് എന്നിവർക്കൊപ്പം വിസിറ്റേഴ്സ് ലോഞ്ചിൽ ചെലവഴിച്ച ശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലേക്ക് കടന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കന്റോൺമെന്റ് ഹൗസിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മകളെയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കാണാനായത്.
തുടർന്ന് ലത്തീൻ സഭയുടെ പരാതികൾ കേൾക്കാൻ വെള്ളയമ്പലത്തെ ബിഷപ് ഹൗസിലേക്ക് അദ്ദേഹം യാത്ര തിരിച്ചു. ആർച്ച് ബിഷപ് തോമസ് ജെ.
നെറ്റോയ്ക്കൊപ്പം ചായ കുടിച്ച് ചർച്ചകൾ പൂർത്തിയാക്കി മടങ്ങുമ്പോഴും സന്ദർശകരുടെ തിരക്ക് തുടരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

