അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കങ്ങളിൽ നിന്ന് വെടിമരുന്ന് ശേഖരിച്ച് തീകൊളുത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒമ്പതുവയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കേയിൽ ഉബൈദ്–റംസീന ദമ്പതികളുടെ മകൻ പി.കെ.
അമാനാണ് മരിച്ചത്. സഹോദരൻ അൻഫാൽ (12), സുഹൃത്തുക്കളായ ബദാവി (7), സൽമാനുൽ ഫാരിസ് (12) എന്നിവർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെ പുന്നക്കപ്പാറ ഉജ്റ പള്ളിക്കു സമീപത്തെ മൈതാനത്തായിരുന്നു സംഭവം.
സമീപത്തെ വിവാഹച്ചടങ്ങുകളിലും തിരഞ്ഞെടുപ്പ് ആഘോഷങ്ങളിലും ബാക്കിയായ പൊട്ടാത്ത പടക്കങ്ങൾ ശേഖരിച്ച് കുട്ടികൾ വെടിമരുന്ന് വേർതിരിച്ചെടുക്കുകയായിരുന്നു. ഇത് പിറന്നാൾ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന പോപ്പറിന്റെ കുറ്റിയിൽ നിറച്ച് ചെങ്കല്ലുകൾക്കിടയിൽ വെച്ച് തീകൊളുത്തിയതാണ് അപകടത്തിന് കാരണമായത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ചെങ്കല്ലുകൾ ഉൾപ്പെടെ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ അമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടന്ന ഉടൻ പരിസരവാസികളും അഗ്നിരക്ഷാസേനയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി.
മുസ്തഫയും മത്സ്യത്തൊഴിലാളി വി. പി.
പ്രശാന്തും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടികൾ വെടിമരുന്ന് നിറയ്ക്കുന്നതും തുടർന്നുണ്ടായ പുകയും വ്യക്തമായിട്ടുണ്ട്.
വായിപ്പറമ്പ് വെസ്റ്റ് യുപി സ്കൂൾ വിദ്യാർഥിയാണ് അമാൻ. കെ.
വി. സുമേഷ് എംഎൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.
പ്രശാന്തൻ എന്നിവർ സ്ഥലം സന്ദർശിച്ചു. എഎസ്പി അഭിഷേക് ഷിറ, വളപട്ടണം എസ്എച്ച്ഒ പി.
ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘവും പരിശോധന നടത്തി.
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12-ന് വൻകുളത്തുവയൽ ജുമാമസ്ജിദിൽ കബറടക്കം നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

