ബിഗ് ബോസ് മലയാളം സീസൺ 7 താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി കാൻസർ ബാധിതയായി ചികിത്സയിൽ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുന്നു.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് തനിക്ക് രോഗബാധയുണ്ടായ വിവരം രേണു സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തുടർന്ന് ചികിത്സാ വിവരങ്ങളും വിശേഷങ്ങളും അവർ നിരന്തരമായി പുറത്തുവിടാറുണ്ട്.
ബിഗ് ബോസിലെ സഹമത്സരാർത്ഥികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും രേണുവിനെ നേരിട്ടെത്തി സന്ദർശനം നടത്തിയിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് താൻ രേണുവിനെ നേരിട്ട് ചെന്നു കാണാത്തത് എന്നതിനുള്ള കാരണം വ്യക്തമാക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 7 ഫസ്റ്റ് റണ്ണറപ്പായ അനീഷ്.
ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “രേണുവിനെ വിളിച്ചിരുന്നു.
എനിക്ക് കോണ്ടാക്ട് ഉള്ളയാളാണ് രേണു സുധി. രേണുവിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായതിൽ ഒരുപാട് വിഷമമുണ്ട്.
അതിനു ശേഷം ഈയടുത്തുകൂടി വിളിച്ചിരുന്നു. എന്നാൽ രോഗാവസ്ഥയിലുള്ള ഒരാളുടെ അടുത്തേക്കു പോകുമ്പോൾ പാലിക്കേണ്ട
ചില മര്യാദകളുണ്ട്. ചിലപ്പോൾ അവർക്ക് ഇൻഫക്ഷൻ വന്നേക്കാം.
അതൊക്കെ കൊണ്ടാണ് രേണുവിനെ കാണാൻ പോകാത്തത്. വീഡിയോ കോളിലൂടെയും അല്ലാത്ത ഫോൺ കോളുകളിലൂടെയുമൊക്കെ സംസാരിക്കാറുണ്ട്.
രോഗം പെട്ടെന്നു തന്നെ മാറി, പഴയ രേണുവായി തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം”, എന്നാണ് അനീഷ് വ്യക്തമാക്കിയത്. അതേസമയം, രേണു സുധിയെ അധിക്ഷേപിച്ച യൂട്യൂബർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
രേണു വ്ലോഗിലൂടെ കാണിച്ച കാന്‍സര്‍ ചികിത്സയുടെ മെഡിക്കല്‍ ബില്‍ വ്യാജമാണെന്ന് ആരോപിച്ച് നിരവധി യൂട്യൂബർമാർ രംഗത്തുവരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു. യൂട്യൂബറെ കേരളം പൊലീസ് കസ്റ്റഡിയിൽവേയ്ക്കുന്ന വീഡിയോ രേണു സുധി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

