ന്യൂഡൽഹിയിലെ കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ വാക്കുതർക്കം. തനിക്കായി ബുക്ക് ചെയ്തിരുന്ന മുറി അനുവദിച്ചു നൽകാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കനയ്യ കുമാർ മാധ്യമങ്ങളോട് ആരോപിച്ചു. കേരള ഹൗസിലെ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അമിത് ഷായുടെ മനോഭാവമാണെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
തുടർന്ന് ഗവർണർ കൊച്ചിൻ ഹൗസിൽ എത്തുന്നുണ്ടെന്ന് കാണിച്ച് അദ്ദേഹത്തെ അവിടെനിന്ന് മാറ്റാൻ ശ്രമം നടന്നെങ്കിലും കനയ്യ കുമാർ ഇതിന് വഴങ്ങിയില്ല. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ കൊച്ചിൻ ഹൗസിന് മുന്നിൽ പ്രതിഷേധവുമായി നിലയുറപ്പിച്ച കനയ്യ കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

