അന്താരാഷ്ട്ര വിപണിയിലെ വിപരീത സാഹചര്യങ്ങളെയും വെല്ലുവിളിച്ച് കേരളത്തിൽ സ്വർണവിലയിൽ വലിയ മുന്നേറ്റം. യുഎസിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുകയും ഡോളറും ബോണ്ട് യീൽഡും ഉയർന്ന നിലയില തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വാഭാവികമായും സ്വർണവില ഇടിയേണ്ടതായിരുന്നുവെങ്കിലും വിപണിയിൽ വില കുതിച്ചുയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 145 രൂപ വർധിച്ച് വില 14,155 രൂപയായി എത്തി. ഒറ്റത്തവണയായി 1160 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,13,240 രൂപയിലെത്തി.
ഇന്നലെ ഔൺസിന് 4300 ഡോളറിനും താഴേക്ക് പോയ രാജ്യാന്തര വില നിലവിൽ 4357 ഡോളറിലെത്തിയതാണ് കേരളത്തിലും വിലയിൽ വർധനവുണ്ടാകാൻ കാരണം. പലിശഭാരം ഉയർന്ന സാഹചര്യത്തിൽ സ്വർണവില സമീപഭാവിയിൽത്തന്നെ താഴുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
എങ്കിലും, ചൈനീസ് കേന്ദ്രബാങ്കിൽ നിന്നുൾപ്പെടെയുള്ള ശക്തമായ വാങ്ങൽ താൽപ്പര്യമാണ് നിലവിൽ വിലയെ പിടിച്ചുനിർത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷം, കറൻസി വിപണിയിലെ അസ്ഥിരത തുടങ്ങിയ വിവിധ ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിദേശനാണയ ശേഖരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ളവ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകൾ നൽകിയിട്ടുള്ളതിനാൽ ഡോളറും ബോണ്ടും കൂടുതൽ കരുത്ത് ആർജിച്ചേക്കാം. ഇത് വരും ദിവസങ്ങളിൽ സ്വർണവില താഴേക്ക് വലിയാൻ കാരണമായേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4200 മുതൽ 3900 ഡോളർ വരെ വില കുറയാൻ സാധ്യതയുണ്ടെന്നും, അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയിലേക്ക് താഴുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 120 രൂപ വർധിച്ച് 11,630 രൂപയായി.
വെള്ളിയുടെ വിലയിൽ ഗ്രാമിന് 5 രൂപ വർധനവുണ്ടായി 250 രൂപയിലെത്തി. അതേസമയം, സ്വർണത്തിന്റെ ഹോൾമാർക്കിങ് ചാർജ് (എച്ച്യുഐഡി) കഴിഞ്ഞദിവസം കേന്ദ്രസർക്കാർ 45 രൂപയിൽ നിന്ന് 75 രൂപയായി വർധിപ്പിച്ചിരുന്നു.
ഇതിനുപുറമേ 18% ജിഎസ്ടിയും നൽകേണ്ടതുണ്ട്. അതായത്, സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ മൂന്നു മുതൽ മുപ്പത് ശതമാനം വരെയുള്ള പണിക്കൂലി, 3% ജിഎസ്ടി എന്നിവയ്ക്കൊപ്പം 75 രൂപയും അതിന്റെ 18% ജിഎസ്ടിയും ഉപഭോക്താക്കൾ അധികമായി നൽകേണ്ടിവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

