പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
കൂടൽ സ്വദേശിനിയായ പതിനാറുകാരിക്ക് എക്സ്റേ മാറി നൽകിയെന്നാണ് പ്രധാന പരാതി. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയതായിരുന്നു പെൺകുട്ടി.
ആശുപത്രിയിൽ എക്സ്റേ എടുക്കാൻ പോയ വേളയിൽ, എൺപത്തിയാറു വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം പെൺകുട്ടിക്ക് മാറി നൽകുകയായിരുന്നു. ഈ ഗുരുതരമായ വീഴ്ച ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധന നടത്തുകയും തുടർന്ന് മരുന്ന് കുറിച്ചുനൽകുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ്.എച്ച്.ഒയോടും കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

