ദേശീയ രക്തദാന വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് മറ്റപ്പള്ളിക്കുന്നു റെസിഡൻസ് വെൽഫയർ അസോസിയേഷൻ (MRA). 2025-26 വർഷത്തിൽ ഏറ്റവുമധികം രക്തദാന ക്യാംപുകൾ സംഘടിപ്പിച്ചതിനുള്ള മികച്ച അസോസിയേഷനുള്ള പുരസ്കാരമാണ് എംആർഎ സ്വന്തമാക്കിയത്.
പെരുവയിൽ നടന്ന ചടങ്ങിൽ ഐഎംഎ ബ്ലഡ് സെന്റർ ചെയർമാൻ ഡോ. കെ.
നാരായണൻകുട്ടി, സെക്രട്ടറി ഡോ. ജുനൈത് റെഹ്മാൻ എം.ഐ, മെഡിക്കൽ ഓഫീസർ ഡോ.
പാർവതി എ., ഐഎംഎ പ്രസിഡന്റ് ഡോ. വിനോദ് പത്മനാഭൻ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ വെച്ച് അസോസിയേഷൻ ഭാരവാഹികളായ എംആർഎ പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, സെക്രട്ടറി എ. സി.
ഫിലിപ്പ് ആകാംപറമ്പിൽ, മുൻ പ്രസിഡന്റ് എ. സി.
ജോർജ് ആകാംപറമ്പിൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സമൂഹത്തോട് പ്രതിബദ്ധത പുലർത്തിക്കൊണ്ട് സംഘടന നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അർഹമായ അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

