കാക്കനാട് ∙ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) ജീവനക്കാരൻ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ കാലയളവിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി പരാതി. ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും വിജിലൻസിനുമാണു പരാതി ലഭിച്ചത്.
2014ൽ തിരുവനന്തപുരത്തെ കേസിൽ 26 ദിവസം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ജീവനക്കാരനാണ് അക്കാര്യം മറച്ചുവച്ചു ശമ്പളം വാങ്ങിയത്. അടുത്തയിടെയാണ് ഇതു സംബന്ധിച്ച രേഖകൾ പുറത്തു വന്നത്.
റിമാൻഡ് കസ്റ്റഡിയിൽ കഴിയുന്ന ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കണമെന്നാണു കേരള സർവീസ് ചട്ടം. ഉന്നതങ്ങളിൽ ബന്ധമുള്ളതിനാൽ ഈ ജീവനക്കാരനെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
സംഭവത്തെക്കുറിച്ച് കെബിപിഎസിനു പുറത്തുള്ള സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമന്നാണു പരാതിയിലെ ആവശ്യം. റിമാൻഡ് കാലയളവിൽ അനധികൃതമായി കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിച്ചു ക്രിമിനൽ കേസെടുക്കണമെന്നും ഈ ജീവനക്കാരനു മാനദണ്ഡങ്ങൾ ലംഘിച്ചു നൽകിയ സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

