തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഭാഗത്തുനിന്നും കർശന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിൽ അടയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ മുൻപ് പ്രഖ്യാപിച്ചിരുന്നതാണ്.
എന്നാൽ, അധികാരത്തിൽ എത്തി ഇത്രയും നാളുകൾ പിന്നിട്ടിട്ടും കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ-എക്സാലോജിക് വിവാദത്തിൽ ഇഡിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക നിർദ്ദേശങ്ങൾ ലഭിച്ചിട്ടും ബന്ധപ്പെട്ട
വകുപ്പുകൾ മൗനം പാലിക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് പോലും വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഎമ്മും കോൺഗ്രസും തമ്മിൽ വ്യക്തമായ ഒത്തുകളി നിലനിൽക്കുന്നുണ്ടെന്നാണ് പൊതുജനങ്ങൾക്കിടയിൽ ഉയരുന്ന പ്രധാന സംശയമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിച്ചു.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം മുന്നോട്ട് കൊണ്ടുപോയാൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മുതിർന്ന നേതാക്കളുടെ പേരുകൾ കൂടി പുറത്തുവരുമോ എന്ന ഭയമാണ് ഈ മൗനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

