ശബരിമല മണ്ഡലപൂജ – മകരവിളക്ക് തീർഥാടനകാലത്ത് എത്തുന്ന ഭക്തർക്ക് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുള്ള സമഗ്ര ഒരുക്കങ്ങളുമായി കെഎസ്ആർടിസി രംഗത്ത്. വരാനിരിക്കുന്ന തീർഥാടന സീസണിൽ നിലവിലുള്ള തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി സർവീസുകൾ വർധിപ്പിക്കാനാണ് കോർപ്പറേഷൻ്റെ തീരുമാനം.
തീർഥാടനത്തിൻ്റെ ആദ്യ ഘട്ടമായ മണ്ഡലപൂജ കാലയളവിൽ ആകെ 390 ബസുകൾ സർവീസ് നടത്തുമ്പോൾ, മകരവിളക്ക് സമയത്ത് ഇത് 560 ബസുകളായി ഉയർത്തും. കൂടാതെ, യാത്രാവേളകളിലെ തിരക്ക് പൂർണ്ണമായി ഒഴിവാക്കുന്നതിനായി ആവശ്യാനുസരണം കൂടുതൽ ബസുകൾ അടിയന്തരമായി വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കായംകുളം, മാവേലിക്കര യൂണിറ്റുകളിൽ നിന്നും കൂടുതൽ സ്പെഷ്യൽ സർവീസുകൾ നടത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഏറെ നിർണ്ണായകമായ നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ തുടർച്ചയായി നടത്തുന്നതിനാണ് അധികൃതർ മുഖ്യപരിഗണന നൽകുന്നത്.
പമ്പയിലും നിലയ്ക്കലിലും സർവീസുകളുടെ തടസ്സമില്ലാത്ത ഏകോപനത്തിനായി ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിൻ്റെ ആദ്യഘട്ടമായി 678 ജീവനക്കാരെയും, തിരക്കേറുന്ന രണ്ടാം ഘട്ടത്തിൽ 778 ജീവനക്കാരെയും ഔദ്യോഗികമായി നിയോഗിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

