കോഴിക്കോട് നഗരത്തിലെ പ്രധാന പാതകളിലും ജംക്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നു. ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന അമിത തിരക്ക് കണക്കിലെടുത്താണ് പോലീസിന്റെ ഈ നടപടി.
ഈ നിയന്ത്രണ കാലയളവിൽ എമർജൻസി വാഹനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങൾക്കും നഗരത്തിൽ പാർക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ട്. പോലീസിന്റെ നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പൂട്ടിയിടുകയോ (ലോക്ക് ചെയ്യുകയോ) ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുകയോ ചെയ്യും.
കൂടാതെ, ഇതിനുവരുന്ന തുക വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നതോടൊപ്പം പിഴയും ചുമത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഔദ്യോഗികമായി അറിയിച്ചു. നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളായ കാർ, ജീപ്പ് തുടങ്ങിയവയിൽ ഒറ്റയ്ക്ക് യാത്രചെയ്ത് എത്തുന്നവർ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഗതാഗതക്കുരുക്ക് ലഘകരിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർ വെഹിക്കിൾ പൂളിങ് രീതി (വാഹനങ്ങൾ പങ്കിട്ടുകൊണ്ടുള്ള യാത്ര) അവലംബിക്കുന്നത് ഉചിതമായിരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഈ നിർദേശങ്ങൾ പൊതുജനങ്ങൾ സ്വമേധയാ പാലിച്ച് പോലീസുമായി പൂർണ്ണമായി സഹകരിക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

